ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പപ്പായ അർബുദവും ഹൃദ്രോഗവുമടക്കം പലരോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ളതാണ്. പപ്പായ ജ്യൂസിനും ഇതേ ഗുണങ്ങളുണ്ട്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ മികച്ചതാണ് പപ്പായ ജ്യൂസ്. ശ്വാസതടസം പരിഹരിക്കാനും മികച്ച പാനീയമാണിത്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കുകയും ദഹനസംബന്‌ധമായ രോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു.
പപ്പായയിൽ അടങ്ങിയിട്ടുള്ള പാപ്പെയ്ൻ എന്ന ഘടകം പക്ഷാഘാതത്തെ പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും മികച്ചത്. തൊണ്ടവേദനയും അനുബന്‌ധപ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് പപ്പായ ജ്യൂസ് വളരെ നല്ലതാണ്. അൾസറിന് മികച്ച പ്രതിവിധിയാണ് പപ്പായ ജ്യൂസ്. ആഹാരനിയന്ത്രണത്തിനും വ്യായാമത്തിനുമൊപ്പം ദിവസവും പപ്പായ ജ്യൂസ് കഴിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കും. സന്‌ധിവാതത്തെ പ്രതിരോധിക്കാനും രോഗത്തിന് ശമനമുണ്ടാക്കാനും കഴിവുണ്ട് പപ്പായ ജ്യൂസിന്. ചർമ്മത്തിന് സൗന്ദര്യവും യൗവനവും നൽകാനും പപ്പായ ജ്യൂസിനുള്ള കഴിവ് അത്‌ഭുതകരമാണ്. ദിവസവും പപ്പായ ജ്യൂസ് കഴിച്ചാൽ ചർമ്മത്തിന് തിളക്കവും നിറവും ഉണ്ടാകും.