-k-sudhakaran

കണ്ണൂർ: വിവാദ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിന്റെ പേരിൽ വിശദീകരണവുമായി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. പ്രചരണ വീഡിയോയിൽ അവൾ എന്ന് പറഞ്ഞിട്ടില്ലെന്നും സ്ത്രീവിരുദ്ധതയില്ലെന്നും അദ്ദഹം പറഞ്ഞു. ഒരു വ്യക്തി കുറിച്ചാണ് വീഡിയോയിൽ പറഞ്ഞത്. അതിലെ തെറ്റ് എന്താണെന്നും സുധാകരൻ ചോദിച്ചു. തനിക്ക് ഒരു ജാഗ്രത കുറവും ഉണ്ടായിട്ടില്ലെന്നും പെണ്ണ് പെണ്ണ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ,​ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ കെ.സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിരുന്നു. ഇതിനു പിന്നലെയാണ് വിശദീകരണവുമായി കെ. സുധാകരനെത്തിയത്.സുധാകരന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യചിത്രമാണ് പുലിവാലായത്. 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധാകരൻ വീഡിയോ പങ്കുവച്ചത്.