election-second-phase

തിരുവനന്തപുരം: രാജ്യം വ്യാഴാഴ്‌ച വീണ്ടും പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിൽ നടക്കും. തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

മയ്യഴി നാളെ ബൂത്തിലേക്ക്

മയ്യഴി നാളെ പോളിംഗ് ബൂത്തിലേക്ക്. പുതുച്ചേരിയിലെ ഏക പാർലമെന്റംഗത്തെ പതിനെട്ട് പേരിൽ നിന്ന് തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് രണ്ട് വോട്ടിംഗ് മെഷീനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയൊന്ന് സ്ഥലങ്ങളിലായി 32 ബൂത്തുകളാണുള്ളത്. ഇന്ന് ഉച്ചക്ക് മൂന്നര മണിയോടെ ഗവ: ഹൗസിൽ വച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പുറപ്പെടും.


നാളെ കാലത്ത് 6 മണിക്ക് മോക്‌പോളിംഗ് (വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തന പരിശോധന) നടക്കും. 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്. ഓരോ ബൂത്തിലും സി.സി.ടി.വി. കാമറ സ്ഥാപിച്ചിട്ടുണ്ട്. പാറക്കൽ, ചെറുകല്ലായി സ്‌കൂളുകളിലെ ബൂത്തുകൾ അലങ്കാരങ്ങളോടുകൂടിയ മാതൃകാ ബൂത്തുകളാണ്. സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളും, അംഗ പരിമിതർക്കുള്ള പ്രത്യേക ബൂത്തുകളുമുണ്ട്. പത്ത് ബൂത്തുകൾ പ്രശ്‌നസാധ്യതാ ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. 120 കേന്ദ്രസേനാംഗങ്ങളെ മാഹിയിൽ വിന്യസിച്ചിട്ടുണ്ട്.


അതിർത്തി ബൂത്തുകളിൽ കേരള പൊലീസിന്റെ സാന്നിധ്യവുമുണ്ടാകും. മയ്യഴിയിലെ വോട്ടുകൾ ഇവിടെ തന്നെയാണ് എണ്ണുക. മാഹി ജെ.എൻ. ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോംഗ് റൂമിൽ കേന്ദ്രസേനയുടെ കാവലോടെ വോട്ട് പെട്ടികൾ സൂക്ഷിക്കും.

election-second-phase

വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും വിവരങ്ങളും

അസം

ആകെ സീറ്റ് -14

നിലവിൽ

ബി.ജെ.പി- 7

കോൺഗ്രസ് - 3

എ.ഐ.യു.‌ഡി.എഫ്- 3

സ്വതന്ത്രൻ- 1

രണ്ടാം ഘട്ടം

കരിംഗഞ്ച്, സിൽച്ചാർ, മംഗൽദോയി, നഗാംവ്, ഓട്ടോണമസ് ജില്ലകൾ (2)

നേർക്കുനേർ

എ.ജി.പി -ബി.ജെ.പി- ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് സഖ്യം X കോൺ.

ബിഹാർ

ആകെ സീറ്റ് - 40

നിലവിൽ

ബി.ജെ.പി - 22

ലോക്ജനശക്തി പാർട്ടി - 6

ആർജെഡി - 4

ബി.എൽ.എസ്. പി.- 3

കോൺ. - 2

ജനതാദൾ (യു)- 2

എൻ.സി.പി - 1

രണ്ടാം ഘട്ടം

കിഷൻഗഞ്ച്, കട്ടിഹാർ, പൂർണിയ, ഭാഗൽപൂർ, ബംകാ

നേർക്കുനേർ

ജെ.ഡി.യു- ബി.ജെ.പി സഖ്യം X ആർ.ജെ.ഡി- കോൺ. സഖ്യം

election-second-phase

ഛത്തീസ്ഗഡ്

ആകെ സീറ്റ് - 11

നിലവിൽ

ബി.ജെ.പി - 10

കോൺ. - 1

രണ്ടാം ഘട്ടം

കാംകേർ, രാജ്നാദ്ഗാംവ്, മഹാസമുംദ്.

നേർക്കുനേർ

ബി.ജെ. പി X കോൺഗ്രസ്

ജമ്മുകാശ്മീർ

ആകെ സീറ്റ് : 6

നിലവിൽ

ബി.ജെ.പി- 3

പി.‌ഡി.പി- 3

രണ്ടാം ഘട്ടം

ശ്രീനഗർ, ഉദ്ദംപൂർ

നേർക്കുനേർ

ബി.ജെ.പി x പി.ഡി.പി x

കോൺ. - നാഷണൽ കോൺഫറൻസ്

സ്ഥാനാർത്ഥി പ്രമുഖൻ

ഫറൂഖ് അബ്ദൂള്ള (ശ്രീനഗർ)

കർണാടക

ആകെ സീറ്റ് -28

നിലവിൽ

ബി.ജെ.പി- 17

കോൺ. - 9

ജെ.ഡി.എസ്- 2

ആദ്യ ഘട്ടം

ഉഡുപ്പി ചിക്കമംഗലൂർ, ഹസ്സൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മെസൂർ, ചാംരാജ്നഗർ, ബംഗളൂരു റൂറൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു സൗത്ത്,

കോലാർ, ചിക്കബലാപൂർ.

നേർക്കുനേർ

കോൺ.- ജെ.ഡി.എസ് സഖ്യം X ബി.ജെ.പി

സ്ഥാനാർത്ഥി പ്രമുഖർ

എച്ച്.‌‌‌ഡി.ദേവഗൗ‌ഡ (തുംകൂർ), നിഖിൽ കുമാരസ്വാമി (മാണ്ഡ്യ), സുമലത (മാണ്ഡ്യ)

election-second-phase

മഹാരാഷ്ട്ര

ആകെ സീറ്റ്: 48

നിലവിൽ

ബി.ജെ.പി - 23

ശിവസേന - 18

എൻ.സി.പി- 4

കോൺ.- 2

സ്വഭിമാനി പക്ഷ-1

രണ്ടാം ഘട്ടം

ഭുൽടാന, അകോല, അമരാവതി, ഹിംഗോലി, നാംദേട്, പർബണി, ബീഡ്, ലത്തൂർ, സോലാപൂർ, ഉസ്മാനാബാദ്.

സ്ഥാനാർത്ഥി പ്രമുഖർ

പ്രീതം ഗോപിനാഥ് മുണ്ടെ (ബീഡ്),

മണിപ്പൂർ

ആകെ സീറ്റ്:2

നിലവിൽ

കോൺ.- 2

രണ്ടാം ഘട്ടം

ഇന്നർ മണിപ്പൂർ

നേർക്കുനേർ

ബി.ജെ.പി X കോൺ.

ഒഡീഷ

ആകെ സീറ്റ് - 21

നിലവിൽ

ബി ജെ ഡി - 20

ബി ജെ പി - 1

രണ്ടാം ഘട്ടം

ഭരാഗഡ്, സുന്ദർഗ‌‌ട്, ബലാൻഗീർ, കംന്ദ്മാൽ, അസ്ക.

നേർക്കുനേർ

ബി.ജെ.ഡി X ബി.ജെ.പി X കോൺഗ്രസ്

ഛത്തീസ്ഗഡ്

ആകെ സീറ്റ് - 11

നിലവിൽ

ബി.ജെ.പി - 10

കോൺ. - 1

രണ്ടാം ഘട്ടം

കാംകേർ, രാജ്നാദ്ഗാംവ്, മഹാസമുംദ്.

നേർക്കുനേർ

ബി.ജെ.പി X കോൺഗ്രസ്

തമിഴ്നാട്

ആകെ സീറ്റ് - 39

നിലവിൽ

അണ്ണാ ഡി.എം.കെ.- 37

ബി.ജെ.പി - 1

പി.എം.കെ -1

നേർക്കുനേർ

എ.ഡി.എം.കെ-ബി.ജെ.പി x ഡി.എം.കെ -കോൺ. X കമൽഹാസന്റെ പാർട്ടി

സ്ഥാനാർത്ഥി പ്രമുഖർ

പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), തമ്പിദൂരൈ (കാരൂർ), ദയാനിധി മാരൻ (ചൈന്നെ സെൻട്രൽ), എ.രാജ (നീലഗിരി), കനിമൊഴി (തൂത്തുക്കുടി), കാർത്തി ചിദംബരം (ശിവഗംഗ )

election-second-phase

ത്രിപുര

ആകെ സീറ്റ് - 2

നിലവിൽ

സി.പി.എം-2

രണ്ടാം ഘട്ടം

ത്രിപുര ഈസ്റ്റ്

നേർക്കുനേർ

ബി.ജെ.പി - ഐ.പി.എഫ്.ടി X സി.പി.എം

ഉത്തർപ്രദേശ്

ആകെ സീറ്റ് - 80

ബി.ജെ.പി- 71

സമാജ് വാദ് പാർട്ടി - 5

കോൺ.-2

അപ്നാദൾ - 2

ആദ്യ ഘട്ടം

നഗിനാ, അംരോഹാ, ബുലന്ദ്ശെഹർ, അലിഗഢ്, ഹാഥ് രസ്, മഥുര, ആഗ്ര, ഫത്തേപ്പൂർ സിക്രി.

നേർക്കുനേർ

ബി.ജെ.പി X ബി.എസ്.പി - എസ്.പി സഖ്യം Xകോൺ.

ബംഗാൾ

ആകെ സീറ്റ് - 42

നിലവിൽ

തൃണമൂൽ - 34

കോൺ. -4

സി.പി.എം - 2

ബി.ജെ.പി - 2

രണ്ടാം ഘട്ടം

ജൽപായ്ഗുഡി, ഡാർജിലിംഗ്,​ റായ്ഗംജ്.

നേർക്കുനേർ

തൃണമൂൽ X ബി.ജെ.പി X സി.പി.എം X കോൺഗ്രസ്

‌പുതുച്ചേരി

ആകെ സീറ്റ് - 1

നിലവിൽ

എൻആർകോൺ.-1

സ്ഥാനാർത്ഥി പ്രമുഖൻ

വി.നാരായണസ്വാമി,

നേർക്കുനേർ

എൻ.ആർ.കോൺ.-ബി.ജെ.പി X കോൺ. - ഡി.എം.കെ