വിവാഹം കഴിഞ്ഞ കാര്യമൊന്നും അറിയാതെ നാണു വീട്ടിൽ എത്തുന്നു. രക്ഷിതാക്കൾക്ക് സന്തോഷം. സമാധാനം. എല്ലാം ഇനി ശരിയാകുമല്ലോ. തങ്ങളുടെ പ്രാർത്ഥന ഫലിച്ചു. പക്ഷേ തിരിച്ചെത്തിയെങ്കിലും നാണുവിന്റെ ലോകത്തും ചിന്തയിലും ഭക്തിമാത്രമേയുള്ളൂവെന്ന് അവർ മനസിലാക്കുന്നു. അതവരെ വീണ്ടും ദുഃഖിപ്പിക്കുന്നു.