കാളിയോട് നാണു ആശാൻ സംസാരിക്കുന്നു. തനിക്ക് തന്റേതായ ചില നിയോഗങ്ങളുണ്ട്. തനിക്ക് തന്റേതായ വഴിയാണ്. ഒന്നിച്ചുള്ളൊരു ജീവിതം തന്റെ ചിന്തയിലില്ല. ക്ഷമ പറയാൻ മാത്രമാണ് വന്നത്. നമ്മൾ തമ്മിലുള്ളത് ആത്മബന്ധമാണ്. അത് ഒരിക്കലും പിരിയില്ല. നാണു പറയുന്നതിന്റെ പൊരുൾ കാളിക്ക് മനസിലാകുന്നില്ല. നാണു നടന്നു നീങ്ങുന്നു.