ambulunce-

മലപ്പുറം: പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കാൻ ആംബുലൻസ് പുറപ്പെടുന്നു.ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസിൽ ആണ് കുട്ടിയെ കൊണ്ട് പോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. തൃശ്ശൂരിൽ നിന്ന് ഹൃദ്യം ആംബുലൻസ് എത്താൻ ബന്ധുക്കൾ കാത്തിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾക്കായി അഭ്യാർത്ഥിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതര സാഹചര്യത്തിലുള്ള ഈ കുട്ടിയെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.

സമാനമായ രീതിയിൽ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് പറന്നത്. എന്നാൽ ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സ കൊച്ചി ആമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.