news

1. തമിഴ്നാട്ടിലെ ഡി.എം.കെ നേതാവും സ്ഥാനാര്‍ത്ഥിയുമായ കനിമൊഴിയുടെ വസതിയിലെ റെയ്ഡിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും മിന്നല്‍ പരിശോധന. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളയിംഗ് സ്‌ക്വാഡ് സംഘം വി.നാരായണ സ്വാമിയുടെ വസതിയില്‍ പരിശോധന തുടരുന്നു. രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാല്ല പരിശോധന എന്ന് ഉദ്യോഗസ്ഥര്‍.

2. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കനിമൊഴിയുടെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന റെയഡില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

3 തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കല്‍ സമയത്തെ നോട്ട് മാറ്റി നല്‍കല്‍ അഴിമതിയില്‍ ബി.ജെ.പിക്ക് എതിരെ കൂടുതല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. കോണ്‍ഗ്രസിന്റെ പുതിയ തെളിവ്, ഗുജറാത്തിലെ ബി.ജെ.പി ഓഫീസ്, മഹാരാഷ്ട്ര കൃഷി ഓഫീസ്, മുംബയിലെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന ഇടപാടിന്റെ ദൃശ്യങ്ങള്‍

4 നോട്ട് നിരോധനത്തെ കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അറിവുള്ളതായി ഒളിക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമെന്ന് കോണ്‍ഗ്രസ് ആരോപണം. നോട്ട് നിരോധന സമയത്തെ വ്യാപക അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. കേസ് എടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സി തയ്യാറാക്കണം എന്നും പ്രതികരണം.

5 കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി കേന്ദ്രീകരിച്ച് പെയ്യുന്ന മഴ പൊന്നാനി മുതല്‍ പത്തനംതിട്ട വരെ രാത്രിയോടെ വ്യാപിക്കാന്‍ സാധ്യത. നാളെ വയനാട് മുതല്‍ കൊല്ലം വരെ ശക്തമായ മഴ ഉണ്ടാകും. 19ന് മധ്യ തെക്കന്‍ കേരളത്തില്‍ മാത്രമാകും കനത്ത മഴ. 20നും 21നും വ്യാപകമായ മഴക്കും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

6 ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും. തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെ ആണ്. കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുന്നത് എന്നും സെന്‍കുമാര്‍

7 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി ഐ.എ.എസ് നേടിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് ഒപ്പമാണ് രാഹുല്‍ ശ്രീധന്യയെ കാണാന്‍ എത്തിയത്. കേരളത്തില്‍ ആദ്യമായി ഐ.എ.എസ് നേടുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ശ്രീധന്യ

7 രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്‍പ് എന്താണ് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് നേതാക്കള്‍ക്ക് ധാരണ ഉണ്ടാകണം എന്ന് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കി. നടി ജയപ്രദയ്ക്ക് എതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ ആണ് നേതാക്കള്‍ക്ക് കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ്

8 രാഷ്ട്രപതിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടിക വിഭാഗങ്ങളുടെ വോട്ടും ഉറപ്പിക്കാനാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു

9 കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്നബിള്‍ എംപ്ലോയ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. 2016 നവംബറില്‍ അപ്രതീക്ഷിതമായി 500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ചതോടെ ആണ് തൊഴില്‍ കുറയുന്ന സാഹചര്യം ഉണ്ടായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

10 മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് മത്സരിക്കുന്ന ഭോപ്പാലില്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി. താന്‍ ഔദ്യാഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു

11ബോക്സ് ഓഫീസ് റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലൂസിഫര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. പൃഥ്വിരാജ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ നല്‍കുന്നത് ഇത്തരം സൂചനകളാണ്. ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചിത്രത്തിന് ഒപ്പം, ദ് എന്‍ഡ് ഈസ് ഒണ്‍ളി ദ് ബിഗിന്നിംഗ് എന്ന വരികളുമായാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇതോടെ ആണ് ഈ കൂട്ടുകെട്ടില്‍ രണ്ടാം ഭാഗം പിറക്കുമോ എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്ക് നല്‍കിയത്