അഴിമതിയിയുടെയും സാമ്പത്തിക നയങ്ങളുടെയും കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒന്നാണ്. അനിൽ അംബാനിയുടെയും അദാനിയുടെയും ഫാക്ടറികളിൽ ഉണ്ടാക്കിയ പശ കൊണ്ടാണ് ഇവരെ ഒട്ടിച്ചിരിക്കുന്നത്.
ബി.ജെ.പിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനില്ല. യു.പിയിൽ രണ്ടു സീറ്റാണ് കോൺഗ്രസിന്. ഒന്ന് രാഹുലിന്റേത്. മറ്റൊന്ന് സോണിയയുടേത്. ഇതുതന്നെ കിട്ടിയത് ബി.എസ്.പിയും എസ്.പിയും ആർ.എൽ.ഡിയും തുണച്ചതുകൊണ്ട്. ഇത്തവണ അമേതിയിൽ രാഹുലിനെതിരെ എസ്.പിയും ബി.എസ്.പിയും ആർ.എൽ.ഡിയും സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. എന്നാൽ വിജയസാദ്ധ്യതയില്ലാത്ത ബാക്കി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തി. ബിജെ.പിക്ക് എതിരായ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഈ തന്ത്രം. എസ്.പിക്കും ബി.എസ്.പിക്കും വോട്ടു നൽകുകയാണ് വേണ്ടിയിരുന്നത്.
(വയനാട് പനമരത്തെ എൽ.ഡി.എഫ് യോഗത്തിൽ പറഞ്ഞത്)