ഭുവനേശ്വർ: ഒഡീഷയിൽ വനിതാ തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകൾ വെടിവച്ച് കൊന്നു. കന്ധമാൽ ജില്ലയിലെ തിരഞ്ഞെടുപ്പ് സൂപ്പർവൈസർ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജോലികൾക്കായി വനപ്രദേശത്ത് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ ഇവർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
നേരത്തെ, തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാളയാണ് കന്ധമാൽ ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നത്.