ak-antony-

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും ശബരിമല വിഷയം ഗുണം ചെയ്യുക കോൺഗ്രസിനാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. സംസ്ഥാനത്താകെ രാഹുൽ തരംഗമാണെന്നും ആന്റണി പറഞ്ഞു.

സി.പി.എമ്മിനെ പിന്തുണച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ആശയക്കുഴപ്പമില്ലെന്നും ആന്റണി വ്യക്തമാക്കി. മത്സരം നടക്കുന്നത് രാജ്യത്തെ ഭരണ മാറ്റത്തിനാണ്. അല്ലാതെ സംസ്ഥാന ഭരണ മാറ്റത്തിനല്ല. ദേശീയ തലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിനെ വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. .