news

1. മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ നാളെ നടക്കും. ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങള്‍ കാണുന്നു എന്ന് ഡോക്ടര്‍മാര്‍. ആരോഗ്യ സ്ഥിതിയില്‍ ഇപ്പോള്‍ സ്ഥിരത വന്നിട്ടുണ്ട്. അന്തിമ രക്ത പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം നാളെ ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയ അപകടസാധ്യത ഏറെയുള്ളത് എന്നും ഡോക്ടര്‍മാര്‍

2. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുക ആണ്. ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ആരോഗ്യമന്ത്രി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അറിയിക്കുക ആയിരുന്നു

3 മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ പി.എസ്. ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റേത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം. ആര്‍ട്ടിക്കിള്‍ 123 3 എ പ്രകാരം നടപടി എടുക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നല്‍കി

4 വിവാദ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കേസ് എടുക്കണം എന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. നടപടി, പിള്ളയുടെ പ്രസംഗം മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഉള്ളതാണ് എന്ന സി.പി.എം നേതാവ് വി. ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍. പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് ആരോപിച്ച് ശിവന്‍കുട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, വസ്ത്രങ്ങള്‍ ഇവ മാറ്റി നോക്കണം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം

5 വെല്ലൂര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അടക്കം പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നല്‍കി. കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി ഇരുന്നു. സംഭവത്തിനു പിന്നാലെ തമിഴ്നാട്ടില്‍ നടന്നത് വ്യാപക റെയ്ഡുകള്‍

6 പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും തമിഴ്നാട്ടിലെ ഡി.എം.കെ നേതാവും സ്ഥാനാര്‍ത്ഥിയുമായ കനിമൊഴിയുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കനിമൊഴിയുടെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന റെയഡില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല

7 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി സംസാരിക്കാന്‍ മോദി തയ്യാറാകണം. ശബരിമലയെ കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ശബരിമലയുടെ പേരില്‍ കേരളത്തില്‍ മുതലെടുപ്പ് നടത്താം എന്ന് കരുതേണ്ട. ശബരിമലയില്‍ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാന്‍. അയ്യപ്പന്റേയും ശബരിമലയുടേയും പേര് പറഞ്ഞ് കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കാം എന്ന് മോദിയും അമിത് ഷായും മോഹിക്കേണ്ട. അക്രമം അഴിച്ചു വിടാന്‍ ആര് ശ്രമിച്ചാലും അഴിയെണ്ണേണ്ടി വരും എന്നും മോദിക്ക് പിണറായിയുടെ മുന്നറിയിപ്പ്

8 സ്ത്രീത്വത്തെ അപമാനിച്ചതിനെ തുടര്‍ന്ന് വിവാദമായ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. പ്രചരണ വീഡിയോയില്‍ അവള്‍ എന്ന് പറഞ്ഞിട്ടില്ല എന്നും സ്ത്രീ വിരുദ്ധത ഇല്ലെന്നും പ്രതികരണം. വീഡിയോയില്‍ പറഞ്ഞത് ഒരു വ്യക്തിയെ കുറിച്ച്. അതിലെ തെറ്റ് എന്ത് എന്ന് ചോദ്യം. തനിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല എന്നും പെണ്ണ് എന്നും പെണ്ണ് തന്നെ എന്നെ എന്നും സുധാകരന്റെ ആരോപണം

9 നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിന്റെ പേരില്‍ കെ. സുധാകരന് എതിരെ വനിതാ കമ്മിഷന്‍ കേസ് എടുത്തിരുന്നു. സുധാകരന്‍ വിശദീകരണവുമായി രംഗത്ത് എത്തിയത് ഇതിനു പിന്നാലെ. സുധാകരന്റെ പ്രചരണത്തിനായി പുറത്തിറക്കിയ വീഡിയോയില്‍ ആണ് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം ഉള്ളത്

10 മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാ സിംഗ് താക്കൂര്‍, ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് എതിരെ പ്രഗ്യാ സിംഗ് ജനവിധി തേടും. താന്‍ ഔദ്യാഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു എന്നും രാജ്യത്തിന് എതിരെ ഗൂഢാലോചന നടത്തുന്ന എല്ലാവരെയും ഒരുമിച്ച് നിന്ന് പോരാടി തോല്‍പ്പിക്കും എന്നും പ്രഗ്യാ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

11ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയിലും വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗ വാഹിനിയിലും പ്രഗ്യാ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട് . 1989 മുതല്‍ ബി.ജെ.പിയുടെ ഉറച്ച കോട്ടയാണ് ഭോപ്പാല്‍. 2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ ഏഴ്‌പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ കേണല്‍ ശ്രീകാന്ത് പുരോഹിതും പ്രഗ്യാസിംഗും ഉള്‍പ്പെടെ 12 പേര്‍ പ്രതികള്‍ ആയിരുന്നു. കാവി ഭീകരത എന്നാണ് പിന്നീട് ഈ സ്‌ഫോടനത്തില്‍ വിശേഷണം ഉണ്ടായത്