tikkaram-meena-

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് പരാതിയിൽ ബി,​.ജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ എന്നിവർക്കെതിരായ പരാതികളിൽ തുടർനടപടിക്ക് ശുപാർശ ചെയ്ത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പ്രസംഗിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടും ജില്ലാ കളക്ടറോടും ടിക്കാറാം മീണ റിപ്പോർട്ട് തേടി. ശോഭാ സുരേന്ദ്രന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ഏപ്രിൽ 16ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു.

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കെ.സുധാകരൻ എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിന്റെ പി.കെ. ശ്രീമതിക്കെതിരെ പുറത്തിറക്കിയ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതിയിലും നടപടിയെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.

മുസ്ലീംലീഗിനെതിരെ അമിത് ഷാ നടത്തിയ പരാമർശങ്ങൾക്കെതിരെ ലഭിച്ച പരാതി ഉചിതമായ നടപടികൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.