ചങ്ങനാശ്ശേരി : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് പിന്തുണ നൽകുന്നു എന്ന വാർത്തക്കെതിരെ എൻ.എസ്.എസ് രംഗത്ത്. ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി. തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശശിതരൂരിനെ പിന്തുണയ്ക്കുമെന്ന് ഇംഗ്ളീഷ് പത്രത്തിൽ വാർത്ത വന്നിരുന്നു.എൻ.എസ്.എസ് രാഷ്ട്രീയമായി സമദൂര നിലപാടാണെന്ന് സ്വീകരിച്ചതെന്നും അതിൽ മാറ്റമില്ലെന്നും ജി.സുകുമാരൻ നായർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം സംബന്ധിച്ചുള്ള എൻ.എസ്.എസിന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂരനിലപാടാണ് എന്ന കാര്യം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.അതിന് യാതൊരു മാറ്റവുമില്ല. എന്നാൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലിഷ് പത്രം തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എൻ.എസ്.എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയ പ്രസ്താവനയ്ക്ക് എൻഎസ്എസ് നേതൃത്വത്തിന് ഒരു പങ്കുമില്ല എന്ന കാര്യവും അറിയിക്കുന്നു