election
Election

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 11 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും ഉൾപ്പെടെ 95 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ്. തമിഴ്‌നാട് ( 38), കർണാടക( 14 ) ഉത്തർപ്രദേശ് (8), മഹാരാഷ്ട്ര (10), അസം (5), ബീഹാർ (5), ഒഡീഷ (5), ബംഗാൾ (3), ഛത്തീസ്ഗഡ് (3), ജമ്മുകാശ്മീർ (2) മണിപ്പൂർ (1), പുതുച്ചേരി (1) എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ 18 നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ഈഘട്ടത്തിൽ ജനവിധി. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത വെല്ലൂരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു. ഇന്ന് നടക്കേണ്ട വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് ഏപ്രിൽ 23ലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവച്ചിരുന്നു.