ബെർലിൻ : പരിക്കിനെത്തുടർന്ന് താൻ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ വ്യാജമാണെന്ന് ജർമ്മൻ ഫുട്ബാൾ ക്ളബ് ബയേൺ മ്യൂണിക്കിന്റെ ഗോൾ കീപ്പർ മാനുവൽ ന്യൂയർ. കഴിഞ്ഞയാഴ്ചയാണ് ഡസൽഡോർഫ് ഫോർച്ചുണയ്ക്കെതിരായ മത്സരത്തിനിടെ ന്യൂയർക്ക് പരിക്കേറ്റത്. ജർമ്മൻ ബുണ്ടസ് ലിഗയിലെ അവസാന മത്സരങ്ങളിൽ താൻ കളിക്കുമെന്ന് ഇന്നലെ ന്യൂയർ അറിയിച്ചു.