suresh-gopi

തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭക്ഷണം കഴിക്കുമ്പോഴാണ് മുള്ള് കുടുങ്ങിയത് എന്ന തരത്തിലായിരുന്നു വാർത്ത. എന്നാൽ വാർത്ത തെറ്റാണെന്നും സുരേഷ് ഗോപിക്കല്ല അദ്ദേഹത്തിന്റെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീൻമുള്ളു കുടുങ്ങിയിതെന്നും തുടർന്ന് അദ്ദേഹം ചികിത്സ തേടിയതെന്നും ബി.ജെ.പി. വ‌ൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

തൃശൂർ മണ്ഡലത്തിലെ തീരദേശങ്ങളിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് തൊണ്ടയിൽ മുള്ള് കയറിയതെന്നും തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിച്ചെന്നുമാണ് വാർത്ത വന്നിരുന്നത്. തുടർന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെയ്ക്കുകയുമായിരുന്നുവെന്നും പ്രചരിച്ചു. എന്നാൽ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണ് മീൻമുള്ള് കുടുങ്ങിയതെന്നും ആശുപത്രിയിലേക്ക് സുരേഷ് ഗോപി കൂടെ പോയെന്നുമാണ് സ്ഥിരീകരണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മണ്ഡലത്തിലെ വോട്ടർമാരുടെ വീടുകളിൽ കയറി ഭക്ഷണം കഴിക്കുന്നത് വാർത്തയായിരുന്നു. ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയിയൂടെ ട്രോളൻമാരും രംഗത്തെത്തിയിരുന്നു.