sree-chitra-
പെരിന്തൽമണ്ണയിൽ നിന്ന് മുന്ന് ദിവസം പ്രായമായ നവജാതശിശുവിനെ തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തിച്ചപ്പോൾ ഫോട്ടോ : ദിനു പുരുഷോത്തമൻ

മലപ്പുറം: പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര മെഡ‌ിക്കൽ സെന്ററിലെത്തിച്ചു. അഞ്ചുമണിക്കൂറുകൾ കൊണ്ടാണ് ആംബുലൻസിൽ പെരിന്തൽമണ്ണയിൽ നിന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സക്കായാണ് അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുവന്നത്. .ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസിൽ ആണ് കുട്ടിയെ എത്തിച്ചത്.

കുട്ടിയെ തിരുവവന്തപുരത്തെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ ബന്ധുക്കൾ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്.

സമാനമായ രീതിയിൽ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് പറന്നത്. എന്നാൽ ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.