മുംബയ്: കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ബി.ജെ.പി ഉള്ളിടത്തോളം അതങ്ങനെതന്നെ തുടരുമെന്നും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്‍മീരിന് പ്രത്യേകമായൊരു പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പരാമർശത്തിനെതിരെയും അമിത്ഷാ ആഞ്ഞടിച്ചു.
കാശ്മീരിനെ ആർക്കും തട്ടിയെടുക്കാൻ ആകില്ല. ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാകാൻ ബി.ജെ.പി അനുവദിക്കില്ല. കാശ്മീരിനെ ഇന്ത്യയിൽനിന്നും വേർപിരിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിലവിലത്തെ സാഹചര്യത്തിൽ കാശ്‍മീരിന് പ്രത്യേകമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും വേണമെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പരാമർശം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര നോദിയും ശക്തമായി പ്രതികരിച്ചിരുന്നു.