times

ന്യൂഡൽഹി: പ്രശസ്ത ഇംഗ്ലീഷ് മാസികയായ ടെം മാസിക 2019 ലെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടിക പുറത്തിറക്കി. മൂന്നുഇന്ത്യക്കാരാണ് പട്ടികയിൽ ഇടം പിടിച്ചത്. റിലയൻസ്‍ ഇൻഡസ്ട്രീസ്‍ ചെയർമാൻ മുകേഷ് അംബാനി, പൊതുതാല്‍പര്യ ഹർജിയിലൂടെ ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അരുന്ധതി കട്ജു,​ മേനക ഗുരുസ്വാമി എന്നിവരാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചവർ.

ബുധനാഴ്ചയാണ് ടൈം മാസിക പട്ടിക പുറത്ത് വിട്ടത്. കലാകാരന്മാർ, കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ആത്മീയ ഗുരുക്കന്മാർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ - അമേരിക്കൻ കൊമേഡിയൻ ഹസൻ മിനാജും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഡോണാൾഡ് ട്രംപ്, പോപ്പ് ഫ്രാൻസിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഗോൾഫ് താരം ടൈഗർ വുഡ്‍സ്‍, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്‍ തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് പ്രമുഖർ.

കൊളോണിയൽ കാലത്തെ സ്വവർഗ ലൈംഗികത കുറ്റകരമാക്കിയ ഐ.പിയസി സെക്ഷൻ 377 റദ്ദാക്കുന്നതിനുള്ള പൊതുതാല്‍പര്യ ഹർജിയും നിയമപോരാട്ടവും നടത്തിയതിനാണ് കട്‍ജുവും ഗുരുസ്വാമിയും പട്ടികയിൽ ഇടംനേടിയത്.

അംബാനിയെക്കുറിച്ച് ടൈം മാസികയിൽ കുറിപ്പ് എഴുതിയത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ്. അരുന്ധതിയെയും മേനകയെയും കുറിച്ച് എഴുതിയത് നടി പ്രിയങ്ക ചോപ്രയും.

യു.എസ്‍ ഓപ്പൺ നേടിയ ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക, മഹർഷെല അലി, ഓസ്കാർ ജേതാവ് റാമി മാലിക്,​ ബരാക് ഒബാമയുടെ പത്നി മിഷേൽ ഒബാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഗായിക ലേഡി ഗാഗ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Introducing the 2019 #TIME100 https://t.co/1WeH62z2pQ pic.twitter.com/iBKrhSl9D0

— TIME (@TIME) April 17, 2019