തുപ്പരിവാളൻ, ഇരുമ്പ് തിരൈ എന്നീ ഹിറ്റുകൾക്ക് ശേഷം വിശാൽ വീണ്ടും ആക്ഷൻ ഹീറോയാകുന്ന ചിത്രമാണ് അയോഗ്യ.
എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹൻ സംവിധായനായി അരങ്ങേറുന്ന അയോഗ്യ മേയ് 10ന് ലോകവ്യാപകമായി റിലീസ് ചെയ്യും. നെഗറ്റീവ് ടച്ചുള്ള പൊലീസ് വേഷത്തിൽ വിശാൽ പ്രത്യക്ഷപ്പെടുന്ന അയോഗ്യയിൽ റാഷി ഖന്നയാണ് നായിക.
സച്ചു, പൂജാ ദേവര്യ, പാർത്ഥിപൻ, കെ. എസ്. രവികുമാർ, വംശികൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയോഗ്യയിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് രാം ലക്ഷ്മൺ ആണ്. സംഗീതം: സാം. സി.എസ്, ഛായാഗ്രഹണം: ജി.കെ. വിഷ്ണു.