new-born-baby

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടസാദ്ധ്യത കൂടിയ ശസ്ത്രക്രിയയാകും ഇന്ന് നടക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഹൃദയ വാൽവിന്റെ തകരാറിന് പുറമെ കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകൾ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്. അതിനാൽ കുട്ടിയുടെ ശരീരത്തിൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയക്ക് സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ അപകട സാദ്ധ്യത കൂടിയതാണെന്ന് അധികൃതർ വ്യക്തമാക്കി.

വൃക്ക,​ കരൾ,​ തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണ നിലയിലാവുകയും അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ നടത്തുക. എങ്കിലും ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ മെച്ചം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.