കല്യാണം കഴിക്കുന്നതല്ല അതിനുശേഷം ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ നിന്ന് ആടുന്നതും പാടുന്നതുമാണ് ഇക്കാലത്തെ ഏറ്റവും വലിയ ജോലി. നമ്മുടെ യുവതലമുറ നന്നായി തന്നെ അത് ആസ്വദിക്കുന്നുമുണ്ട്. ചില വെഡ്ഡിംഗ് വീഡിയോകൾ അമ്പരപ്പെടുത്തുമ്പോൾ മറ്റുചിലത് നമ്മെ ചിരിപ്പിച്ച് ഒരുവശത്താക്കുന്നവയുമാണ്. വിവാഹം ഭൂമിയിലല്ല സ്വർഗത്തിലാണ് നടക്കുന്നത് എന്നു പറയുന്നതു പോലെ കുന്നു മലയും, കാടും മേടുമെന്നല്ല എവിടെ പോകാനും പുതുതലമുറ റെഡിയാണ്.
ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ വീഡിയോയും വൈറലാവുകയാണ്. വെള്ളത്തിന് നടുവിൽ ഒരു തോണിയിൽ വാഴയിലപിടിച്ച് വരനും വധുവും ഇരിക്കുന്നതാണ് രംഗം. ഫോട്ടോഗ്രാഫർ പറയുന്നതും ഇരുവരും ചുംബിക്കണം. ഫോട്ടോഗ്രാഫറെ അക്ഷരംപ്രതി അനുസരിച്ച യുവമിഥുനങ്ങൾക്ക് പിന്നെ സംഭവിച്ചത് ഒട്ടുംപ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. തോണിമറിഞ്ഞ് ഇരുവരും വെള്ളത്തിൽ വീണു. ഒടുവിൽ ക്ളിക്കായത് ചുറ്റും കൂടി നിന്നവരുടെ പൊട്ടിച്ചിരിയായിരുന്നു.
വീഡിയോ കാണാം-
The wedding photographer asked the couple to kiss. You won't believe what happened next. #Kerala
— Nikhil Narayanan 🇮🇳 (@nikhilnarayanan) April 17, 2019
(Via Whatsapp) pic.twitter.com/9q2ZinBDVY