binil-somasundaram

കൊ​ച്ചി​:​ 15​ ​ദി​വ​സം​ ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​മം​ഗ​ലാ​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ആം​ബു​ല​ൻ​സി​ൽ​ ​എ​റ​ണാ​കു​ള​ത്ത് ​എ​ത്തി​ച്ച​ ​വിഷയത്തിൽ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​വ​ർ​ഗീ​യ​ ​പ​രാ​മ​ർ​ശം​ നടത്തിയ ​ബി​നി​ൽ​ ​സോ​മ​സു​ന്ദ​രം​ ​ഒ​ളി​വി​ൽ.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ശ്രീ​ജി​ത്ത് ​പെ​രു​മ​ന​ ​ഡി.​ജി.​പി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി​ ​കൊ​ച്ചി​ ​സിറ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​ക​ട​വൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ബി​നി​ലി​നെ​തി​രെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​വി​വാ​ദ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ബി​നി​ൽ​ ​ത​ന്റെ​ ​ഫേ​സ്ബു​ക്ക് ​ആ​രോ​ ​ഹാ​ക്ക് ​ചെ​യ്തു​ ​എ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​പോ​സ്റ്റു​മി​ട്ടി​രു​ന്നു.

ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ,​ ആ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് ബിനിൽ. തന്റെ വാദം പിഴച്ചു എന്ന മനസിലായപ്പോൾ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റിടുകയായിരുന്നു. പോസ്റ്റിന് താഴെ ഇയാൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബിനിലിന്റെ പരമാർശം വിവാദമായതോടെ സോഷ്യൽമീഡിയകളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിരുന്നു.