child

ബീജിംഗ്: പത്തുരൂപ നൽകാനില്ലാത്തതിനാൽ രണ്ടര വയസുകാരിയെ അച്ഛൻ ഹോട്ടലിൽ പണയം വച്ചു. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളോടൊപ്പം എത്തിയ ഇയാൾ 62 രൂപ വിലയുള്ള ഊണു കഴിച്ചു.പണംകൊടുക്കാൻ നോക്കിയപ്പോൾ പത്തുരൂപയുടെ കുറവ്.


ഉടൻ മകളെ പണയം വയ്ക്കുകയാണെന്നും നാളെയെത്തി കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി. കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും ബലംപ്രയോഗിച്ച് ഹോട്ടലിനുള്ളിലേക്ക് തള്ളിയിട്ടു.ഇതുകണ്ട ഹോട്ടൽജീവനക്കാർ കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം അച്ഛനെ തെരയാൻ തുടങ്ങി.


കുറച്ചുകഴിഞ്ഞപ്പോൾ പണവുമായി അയാൾ തിരികെയെത്തി. കുഞ്ഞിനെ പൊലീസിൽ ഏൽപ്പിച്ചവിവരമറിഞ്ഞ് കുപിതനായി ഒച്ചവച്ച അയാൾ കുഞ്ഞിനെ പൊലീസിൽ നിന്ന് ഏറ്റുവാങ്ങി.