kaumudy-news-headlines

1. ആലുവയില്‍ മൂന്നു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു. പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്ന് എന്ന് വ്യക്തമായതായി പൊലീസ്. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അനുസരണക്കേട് കാണിച്ചതിനാല്‍ കുഞ്ഞിനെ ശിക്ഷിച്ചത് ആണ് എന്ന് അമ്മ

2. കുഞ്ഞിന്റെ അയല്‍വാസികളുടേയും മൊഴി പൊലീസ് ശേഖരിക്കും. ആലുവയിലെ കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു എന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചു എന്നും പൊലീസ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുക ആണ്. രാത്രി ശസ്ത്രക്രിയ നടത്തി എങ്കിലും തലച്ചോറിലെ രക്തസ്രാവം ഇതുവരെ നിയന്ത്രിക്കാന്‍ ആയിട്ടില്ല

3. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് കുഞ്ഞിനെ പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. തലയോട്ടിയില്‍ പൊട്ടലും ശരീരം ആസകലം പൊള്ളല്‍ ഏല്‍ക്കുകയും ചെയ്ത കുട്ടി വെന്റിലേറ്ററില്‍ ആണ്. ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാവാം എന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല എന്നും ഡോക്ടര്‍മാര്‍

4. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആയി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ശനിയാഴ്ച വയനാട്ടില്‍ എത്തും എന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍. വയനാട്ടിലെ വിവിധ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് വിമാന താവളത്തില്‍ എത്തുന്ന പ്രിയങ്ക വിവിധ പരിപാടികളില്‍ പങ്കെടുക്കും. പിന്നീട് പുല്‍വാമ ഭീ കരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും എന്നും കെ.സി

5. അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആയി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. രാത്രി എട്ടു മണി്ക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി, സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ റാലിയില്‍ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

6. പതിനൊന്ന് സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തില്‍ എത്തി തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തണം എന്നും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തണം എന്നും മോദി. കൂടുതല്‍ യുവാക്കള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ആവും എന്നാണ് തന്റെ പ്രതീക്ഷ എന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

7. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 95 മണ്ഡലങ്ങളിലേക്കുള്ള വോട്ടെുപ്പ് ആരംഭിച്ചു. ബംഗളൂരൂ സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രകാശ് രാജും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും അടക്കം നിരവധി പ്രമുഖര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റി

8. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി എന്നിവര്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. തമിഴ്നാട് 38, കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് എട്ട്, മഹാരാഷ്ട്ര 10, അസം അഞ്ച്, ബിഹാര്‍ അഞ്ച്, ഒഡിഷ അഞ്ച്, പശ്ചിമബംഗാള്‍ മൂന്ന്, ഛത്തിസ്ഗഢ് മൂന്ന്, ജമ്മുകശ്മീര്‍ രണ്ട്, മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

9. രണ്ടാംഘട്ടത്തില്‍ 427 കോടിപതികളാണ് ജനവിധി തേടുന്നത്. 11 ശതമാനം പേരും അഞ്ചു കോടിക്കു മുകളില്‍ പ്രഖ്യാപിത ആസ്തിയുള്ളവരാണ്. . തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന എച്ച്. വസന്തകുമാറാണ് സ്ഥാനാര്‍ഥികളിലെ ധനാഢ്യന്‍. 417 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി

10. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടം മുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നത് എങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിന് ഒപ്പം എത്താന്‍ ആയതില്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍ ആണ് യു.ഡി.എഫ് ക്യാമ്പ്

11. സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളും ഒക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ്. യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മണ്ഡല പര്യടനം പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ്. ഏറെ വൈകി കളത്തിലിറങ്ങിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവും മൂന്നാം ഘട്ട മണ്ഡല പര്യടനത്തില്‍

12. പ്രചാരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെ പ്രചാരണ വിഷയങ്ങളും മാറി മറിയുകയാണ്. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരമാവധി വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ പത്ത് വര്‍ഷം നടപ്പാക്കാനായ വികസനത്തില്‍ ഊന്നിയാണ് എല്‍.ഡി.എഫ് ചര്‍ച്ച. മണ്ഡലത്തില്‍ എല്‍.ഡി.എഫിനുള്ള കൃത്യമായ മേല്‍ക്കൈ ശക്തമായ പ്രചരണത്തിലൂടെ തിരിച്ച് പിടിക്കാനാകും എന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിന് ഒപ്പമെത്താന്‍ ഇനിയും കഴിയാത്തത് തിരിച്ചടിയാകുമോ എന്ന ഭയവും യു.ഡി.എഫ് ക്യാമ്പിനുണ്ട്