sexual-harrasment

ഹൈദരാബാദ്: വസ്ത്രം നീക്കം ചെയ്യാൻ പറഞ്ഞ ഡാൻസ് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനിയുടെ പരാതി. ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹൈദരാബാദിലെ നാരായൺഗുഡയിലാണ് സംഭവം.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായി എല്ലാ വിദ്യാർത്ഥികളും വസ്ത്രങ്ങൾ നീക്കി നഗ്നരാവാൻ അദ്ധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അദ്ധ്യാപകന്റെ നിർദേശത്തെ എതിർത്ത പെൺകുട്ടി ഏപ്രിൽ 15ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

നാരായൺഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടക ഡാൻസ് അക്കാദമി പ്രവർത്തിച്ച് വരുന്നത്. പെൺകുട്ടിയുടെ പരാതിയെ തുടന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അദ്ധ്യാപകനെതിരെ സെക്ഷൻ 501പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.