ps-sreedharan-pillai

തിരുവനന്തപുരം: വർഗീയ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സി.പി.എം നേതാവ് വി.ശിവൻകുട്ടിയാണ് പിള്ളയ്‌ക്കെതിരെ പരാതി നൽകിയത്.

ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം.ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യൻ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമർശനത്തോടെയാണ് ശ്രീധരൻ പിള്ള പരാമർശം നടത്തിയത്. 'ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാൽ അതറിയാൻ പറ്റും' എന്നതായിരുന്നു പിള്ളയുടെ പരാമർശം.