gvl-narsimha-rao

ന്യൂഡൽഹി: ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവിനെതിരെ ചെരുപ്പേറ്. പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാളിൽ ഉൾപ്പെടെ നടക്കുന്ന അക്രമങ്ങളും, കോൺഗ്രസിന്റെ ചില നിലപാടുകളെ കുറിച്ചും ചർച്ച ചെയ്യാനായിരുന്നു പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് ഒരാൾ നരസിംഹ റാവുവിനെതിരെ ചെരിപ്പെറിഞ്ഞത്. നരേന്ദ്രമോദി സർക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്.

ചെരിപ്പെറിഞ്ഞ ഉത്തപ്രദേശിലെ കാൺപുർ സ്വദേശിയായ ഡോ. ശക്തി ഭാർഗവയെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിലേൽപിച്ചു. സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സാധ്വി പ്രജ്ഞാ സിംഗ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവർത്തകർക്കെതിരെ വ്യാജക്കേസുകൾ ആരോപിച്ച് കോൺഗ്രസ് ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവർ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരെ ചെരിപ്പേറുണ്ടായത്. കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് അയാൾ ചെരിപ്പെറിഞ്ഞതെന്ന് ബി.ജെ.പി ആരോപിച്ചു.

#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r

— ANI (@ANI) April 18, 2019