1. കേരളത്തിലെ ആറാമത്തെ മെഡിക്കൽ കോളേജ് ഏത് ജില്ലയിലാണ്?
കണ്ണൂർ
2. ഊഷ്മാവ് കൂടുന്നതനുസരിച്ച് ശബ്ദപ്രവേഗത്തിന് എന്ത് മാറ്റം വരുന്നു?
കൂടുന്നു
3. കോർണിയ വൃത്താകൃതിയല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത?
വിഷമദൃഷ്ടി
4. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്ന കണികാ സിദ്ധാന്തം അവതരിപ്പിച്ചത്?
ഐസക് ന്യൂട്ടൺ
5. കേരളത്തിൽ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന സ്ഥാപനം?
അമൃതാ ഹോസ്പിറ്റൽ
6. കേരളത്തിലെ റീജിയണൽ കാൻസർ സെന്റർ സ്ഥിതിചെയ്യുന്നത് എവിടെ?
തിരുവനന്തപുരം
7. കേരളത്തിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള ജില്ല?
തൃശൂർ
8. കേരളത്തിൽ ആദ്യത്തെ ഹോമിയോ ഡിസ്പെൻസറി സ്ഥാപിതമായ വർഷം?
1959
9. ശ്രീചിത്രാ മെഡിക്കൽ സെന്റർ സ്ഥാപിച്ച വർഷം?
1979
10. ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ ജില്ല?
എറണാകുളം
11. പി.വി. നരസിംഹറാവുവിന്റെ സമാധി സ്ഥലം അറിയപ്പെടുന്നത്ഏത് പേരിലാണ്?
ജ്ഞാനഭൂമി
12. ആദ്യത്തെ വെബ്സെർച്ച് എൻജിൻ?
വാൻഡെക്സ്
13. 1998ൽ സ്റ്റാൻഫഡ് സർവകലാശാല വിദ്യാർത്ഥികളായ ലാറിപേജ്,സെർജി ബ്രിൻ എന്നിവർ ചേർന്ന് രൂപം നൽകിയ സെർച്ച് എൻജിനേത്?
ഗൂഗിൾ
14. ഹോട്ട്മെയിലിനെ 1997ൽ സ്വതന്ത്രമാക്കിയ സ്ഥാപനമേത്?
മൈക്രോസോഫ്റ്റ്
15. ഗൂഗിൾ എർത്ത് എന്ന പ്രോഗ്രാം 2004ൽ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്?
കീഹോൾ ഇൻകോർപ്പറേറ്റഡ്
16. ആഗോളതലത്തിൽ കമ്പ്യൂട്ടറുകളെ ബന്ധിപ്പക്കുന്ന ആശയ വിനിമയ സംവിധാനം ഏത്?
ഇന്റർനെറ്റ്
17. ഗൂഗിൾ, യാഹൂ, ആർട്ടാവിസ്റ്റ എന്നിവ എന്താണ്?
സെർച്ച് എൻജിനുകൾ
18. ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല ഏത്?
ആന്ധ്ര സർവകലാശാല
19. ഇന്റർനെറ്റിന്റെ ആദ്യ രൂപം?
അർപാനെറ്റ്