whatsapp

ഇന്ന് ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പായ വാട്‌സാപ്പിന് ലോകത്താകമാനം 1.5 ബില്ല്യൺ ഉപേയാക്താക്കളാണ് ഉള്ളത്. ഫോട്ടോ, വീഡിയോ, ഡോക്യുമെന്റ്, കോണ്ടാക്ട്‌സ്,ലൊക്കേഷൻ അടക്കമുള്ളവ ഇന്റർനെറ്റ് ഉപയോഗിച്ച് വളരെ ലളിതമായി ഷെയർ ചെയ്യാൻ വാട്‌സാപ്പിലൂടെ ഷെയർ ചെയ്യാൻ സാധിക്കുമെന്നതാണ് ഈ ആപ്പിന് പ്രചാരമേറാൻ കാരണം. കടത്തിവെട്ടുമെന്ന് പറഞ്ഞെത്തിയ പല ആപ്പുകളെയും തറപറ്റിച്ചതും വാട്സാപ്പിന്റെ ഇത്തരം ഫീച്ചറുകളാണ്.

നിലവിൽ നോക്കിയയുടെ 8110, ജിയോ ഫോൺ, തുടങ്ങിയ ചെറിയ ഫീച്ചറുകളുള്ള ലോ എൻ‌ഡ് മോഡൽ ഫോണുകളിലും ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കാം. ഇതിന് പുറമെ സോഷ്യൽ മീഡിയ ഉപേയാഗിച്ച് മികച്ച രീതിയിൽ ബിസിനസ് നടത്തുകയെന്ന ആശയം ലക്ഷ്യമാക്കി 'വാട്‌സാപ്പ് ബിസിനസ്' ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം ലാന്റ്‌ഫോണ്‍ നമ്പർ ഉപയോഗിച്ച് വാട്‌സാപ്പ് സംവിധാനം ഉപയോഗിക്കാനുള്ള പുത്തൻ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ലാന്റ് ഫോൺ നമ്പർ ഉപയോഗപ്പെടുത്തി വാട്സാപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കുകയാണോ? അതിനൊക്കെ ചില ചെറിയ വഴികൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

ലാന്റ്ലൈൻ നമ്പറിൽ വാട്സാപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെ

നിങ്ങളുടെ ഫോണിൽ വാട്സാപ്പ് ഡൗൺലോഡ് ചെയ്യുക. നിലവിൽ മറ്റേതെങ്കിലും നമ്പറിൽ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ആപ്പ് ട്വിൻ അല്ലെങ്കിൽ ക്ലോൺ സംവിധാനത്തിലോ ഡ്യുവൽ ആപ്പ് സംവിധാനമോ ഉപയോഗിക്കാം. ഇനി ആപ്പ് ഓപ്പണാക്കിയ ശേഷം നിങ്ങളുടെ ലാന്റ്ലൈൻ നമ്പർ എസ്.ടി.ഡി കോഡ് ഉൾപ്പെടെ കൊടുക്കുക.

ശേഷം വരുന്ന ഓപ്ഷനിൽ വേരിഫിക്കേഷന് വേണ്ടി കാൾ അല്ലെങ്കിൽ എസ്.എം.എസ് സംവിധാനം ഉപയോഗിക്കുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ വരുന്ന ഒ.ടി.പി പാസ്‌വേഡ് അതിൽ എന്റർ ചെയ്യുക. ശേഷം നിങ്ങൾക്ക് വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ സാധിക്കും. എന്നാൽ നിലവിൽ പ്രവർത്തിക്കുന്ന ലാന്റ്ലൈൻ നമ്പർ ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.