സുൽത്താൻപൂർ: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരാണ് ഇത്തവണ മേനകയുടെ മണ്ഡലം. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നിലവിൽ തന്റെ മണ്ഡലമായ പിൽഭിത്തിൽ ചെയ്തതു പോലെയുള്ള വികസന പരിപാടികൾ സുൽത്താൻപൂരിലും ആവർത്തിക്കുമെന്ന് മേനക മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി വിജയിക്കുമെന്ന് തനിയ്ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ തവണ പിൽഭിത്തായിരുന്നു മേനകയുടെ മണ്ഡലമെങ്കിലും ഇത്തവണ മകനും ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധിയുമായി അവർ മണ്ഡലം വച്ചുമാറി. വരുണിന്റെ മണ്ഡലമായ സുൽത്താൻപൂരിൽ മേനകയും, മേനകയുടെ മണ്ഡലമായ പിൽഭിത്തിൽ വരുണും മത്സരിക്കും.