pradeep

കണ്ണൂർ: കണ്ണൂരിലെ മുൻ കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി.പി.എമ്മിൽ ചേർന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കൾ ചേർന്നാണ് പ്രദീപിനെ സ്വീകരിച്ചത്.

കെ സുധാകരന്റെ അഴിമതിയും, കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലും പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലുൾപ്പെടെ കെ സുധാകരന്റെ അഴിമതികൾ തുറന്നു പറഞ്ഞതിന് പ്രദീപിന് പാർട്ടി ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. കെ.സുധാകരൻ ബി.ജെ.പിയിൽ ചേരുമെന്നും ജയിച്ചാൽ കേന്ദ്രമന്ത്രി ആക്കാമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അദ്ദേഹത്തിന് വാഗ്ദാനം നൽകിയെന്നും പ്രദീപ് ആരോപിച്ചു.