ലക്നൗ: ബി.ജെ.പി എതിർ പാർട്ടികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കന്മാരുടെ നാവിന് നിയന്ത്രണം ഇല്ല. ഇത് മാന്യമായ രീതിയല്ല. പ്രതിപക്ഷ നേതാക്കളും മാന്യത കൈവിടരുതെന്നും, പൊതുജനങ്ങളുടെ വികാരം ചൂഷണം ചെയ്ത് പാർട്ടിയുടെ ബലഹീനത മറയ്ക്കാനുള്ള അവസരം ബി.ജെ.പിയ്ക്ക് നൽകരുതെന്നും മായാവതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മായാവതിയും യോഗി ആദിത്യനാഥുമടക്കം നാല് നേതാക്കന്മാരെ പെരുമാറ്റച്ചട്ട ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ താത്‌കാലികമായി വിലക്കിയത്. മായാവതിയ്‌ക്കെതിരെ 48 മണിക്കൂർ നീണ്ടുനിന്ന വിലക്ക് ഇന്നലെ അവസാനിച്ചു.