മുംബയ്: മുംബയ് സൗത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായ മിലിന്ദ് ദേവ്രയ്ക്ക് പിന്തുണയുമായി മുകേഷ് അംബാനി. സൗത്ത് മുംബയ്ക്ക് യോജിച്ച ഭരണാധികാരി മിലിന്ദാണെന്നാണ് അംബാനി പറയുന്നത്. മിലിന്ദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അംബാനി തന്റെ നിലപാട് വ്യക്തമാക്കിയത്. പത്ത് വർഷത്തോളം മിലിന്ദ് സൗത്ത് മുംബയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ സാമൂഹിക - സാമ്പത്തിക - സാംസ്കാരിക വ്യവസ്ഥിതികളെക്കുറിച്ചെല്ലാം മിലിന്ദിന് നല്ല അറിവുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് അംബാനി പറഞ്ഞു. കൊട്ടക് മഹീന്ദ്ര ബാങ്ക് എം.ഡിയും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ ഉദയ് കൊട്ടക്കും മിലിന്ദിന് പിന്തുണയുമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.