ചെന്നൈ: രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വോട്ടുചെയ്യാൻ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും എത്തിയതായി സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. രണ്ടുവർഷം മുമ്പ് സുന്ദർ പിച്ചെ ഇന്ത്യയിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് വോട്ടുചെയ്യാനെത്തിയത് എന്ന പേരിൽ പ്രചരിക്കുന്നത്. .
തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് ദിവസമായ ഇന്നാണ് ഗൂഗിൾ സി.ഇ.ഒ.യുടെ പഴയചിത്രം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചത്. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി നാട്ടിലെത്തിയെന്നും വോട്ട് ചെയ്‌തെന്നുമായിരുന്നു വ്യാജപ്രചാരണം. 2017ൽ ഐ.ഐ.ടി. ഖരഗ്പൂരിലെത്തിയപ്പോൾ അദ്ദേഹം തന്നെ ട്വീറ്റ് ചെയ്ത ചിത്രമായിരുന്നു അത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുന്ദർ പിച്ചെയ്ക്ക് യു.എസ്. പൗരത്വമാണുള്ളതെന്നും അതിനാൽ ഇന്ത്യയില്‍ വോട്ട് ചെയ്യാനാകില്ലെന്ന യാഥാർത്ഥ്യം വിസ്മരിച്ചാണ് പ്രചാരണം തകർത്തത്.
പ്രചരിക്കുന്ന ചിത്രം
Also got to visit my alma mater (and old dorm room!) for the first time in 23 years. Thanks to everyone @IITKgp for the warm welcome! pic.twitter.com/OUn7mlKGI7
— Sundar Pichai (@sundarpichai) January 7, 2017