biju

കൽപ്പറ്റ: വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ അറിയിച്ച് ഗോത്ര- ആദിവാസി സംഘടനയുടെ സംസ്ഥാന ചെയർമാനും സ്ഥാനാർത്ഥിയുമായ ബിജു കാക്കത്തോട് മത്സരരംഗത്തു നിന്ന് പിന്മാറുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു.

വയനാടിന്റെ വികസനവും അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ദേശീയതലത്തിൽ ഉയർത്തിക്കാണിക്കാൻ തുഷാർ വെള്ളാപ്പള്ളിയെപ്പോലെ ഒരു നേതാവിനേ കഴിയൂ. അതിനാലാണ് താൻ മത്സരത്തിൽ നിന്ന് സൗഹാർദ്ദപൂർവം പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയിലെ വോട്ടുകൾ തുഷാറിനു നൽകും. അറുപതു വർഷം ഇന്ത്യ ഭരിച്ചവർ ആദിവാസികളെ പട്ടിണിയിലാക്കി. ഇനി രക്ഷിക്കുമെന്നു പറയുന്നത് വഞ്ചനയാണ്.

രാഹുൽ ഗാന്ധി വയനാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. പതിനായിരം കോടിയിലധികം രൂപയാണ് വയനാട്ടിലെ ആദിവാസികൾക്കു വേണ്ടി ഇതുവരെ ചെലവഴിച്ചത്. ആ തുകയൊക്കെ എവിടെപ്പോയെന്ന് രാഹുൽ വ്യക്തമാക്കണമെന്നും ഗോത്ര- സംഘടനാ ഭാരവാഹികൾ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ തുടങ്ങിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.