തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വേദിയിൽ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപം വെടിപൊട്ടി. പ്രധാനമന്ത്രി അല്പ സമയത്തിനകം എത്താനിരിക്കെയാണ് സംഭവം.
കൊല്ലം എ.ആർ.ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. സംഭവത്തെതുടർന്ന് പൊലീസുകാരനെ സ്ഥാലത്ത് നിന്ന് മാറ്റി.
സംഭവത്തിൽ വൻ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.