ശ്രീനഗർ: കാശ്മീരിലേക്ക് നുഴഞ്ഞ് കയറുന്ന ഭീകരർക്ക് പാകിസ്ഥാൻ ചൈനീസ് നിർമ്മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം
ചെയ്യുന്നതായി ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ മാത്രം 70 ചൈനീസ് ഗ്രനേഡുകൾ കാശ്മീരിൽ നിന്നു സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചൈനയിൽ നിർമിച്ച അധുനിക പിസ്റ്റളുകൾ, ഷെല്ലുകൾ തുടങ്ങിയവയും ഭീകരസംഘടനകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകർക്കാൻ ശേഷിയുള്ള തിരകളാണ് പിടിച്ചെടുത്തത്. പാകിസ്ഥാൻ വഴിയോ നേപ്പാൾ വഴിയോ മാത്രമേ ഇത്തരം ആയുധങ്ങൾ കടത്താനാകൂ. എന്നാൽ നേപ്പാൾ അതിർത്തിയും ജമ്മുകാശ്മീരും തമ്മിൽ ബന്ധമില്ല. അതിനാൽ പാകിസ്ഥാൻ വഴി ആയുധക്കടത്ത് നടത്താനാണു സാദ്ധ്യതയെന്ന് റിട്ട. കേണൽ സഞ്ജീവ്കുമാർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.