തൃശൂർ : തൃശൂരിലെ എൻ,.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഭാര്യ വോട്ടു തേടി ഭാര്യ രാധിക. വോട്ടുതേടുന്ന രാധികയുടെ ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളാണ് ശക്തി. തിരഞ്ഞെടുപ്പിന്റെ ഈ ചൂടൻ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന പ്രിയപ്പെട്ടവൾ എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത്.
സിനിമാ രംഗത്തെ സുഹൃത്തുക്കളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയിരുന്നു. സുരേഷ് ഗോപിയുടെ സഹപ്രവർത്തകരും സുഹുത്തുകളുമായ ബിജു മേനോൻ, പ്രിയ പ്രകാശ് വാര്യർ, നിർമ്മാതാവ് ജി.സുരേഷ് കുമാർ, നടൻ സന്തോഷ്, യദു കൃഷ്ണൻ, ഗായകൻ അനൂപ് ശങ്കർ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.