തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ കേരളജനതയിുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനുങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം അരിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തെക്കൻജില്ലകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെയും സി.പി.എമ്മിനെയും കടുത്ത ഭാഷയിൽ നരേന്ദരമോദി വിമർശിച്ചു. കേരളത്തിൽ പരസ്പരം പോരടിക്കുകയും ഡൽഹിയിൽ എത്തുമ്പോൾ കൈകോർക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയമാണ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടേതുമെന്നുമെന്ന് മോദി പരിഹസിച്ചു.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് മോദിയുടെ വിജയ സങ്കൽപ് റാലിയിൽ പങ്കെടുക്കുന്നത്.
സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, എം.പിമാരായ വി.മുരളീധരൻ, റിച്ചാർഡ് ഹെ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കൻ തുടങ്ങിയവരും പങ്കെടുത്തു.
ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് മോദി തിരുവനന്തപുരത്ത് എത്തിയത്. രാത്രി 9.20നുതന്നെ മടങ്ങുകയും ചെയ്യും.