തിരുവനന്തപുരം: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം നാളെ. കല്യോട്ട് ഒറ്റ മുറി കുടിലിൽ നിന്ന് കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക് മാറുമെന്ന് കോൺഗ്രസ് നേതാവ് ടി. സിദ്ധിഖ് അറിയിച്ചു. ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് കൃപേഷിന്റെ കുടുംബത്തിന് വേണ്ടി വീടൊരുക്കിയത്. വീട് നിർമ്മിക്കാൻ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്കും ഹൈബി ഈഡൻ എം.എൽ.എക്കും അദ്ദേഹം നന്ദി പറഞ്ഞു.
'സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഞാൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്,. ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നമ്മുടെ പ്രിയപ്പെട്ടവൻ കൃപേഷിന്റെ വീട് എന്ന സ്വപ്നം പൂവണിഞ്ഞു... മറ്റൊരു ലോകത്ത് നിന്ന് അവൻ നാളെ നടക്കുന്ന പാലു കാച്ചൽ ചടങ്ങ് കാണും... 19-04-2019 നാളെ കല്യോട്ട് ഒറ്റ മുറി കുടിലിൽ നിന്ന് കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക്... അവസാന ഒരുക്കങ്ങൾക്ക് സാക്ഷിയാകാൻ അവിടെ പോയി... ശരത് ലാലിന്റേയും കൃപേഷിന്റേയും വീട്ടിൽ പോയി... അവിടെ കണ്ണീരുണങ്ങിയിട്ടില്ല... രക്തം ഉണങ്ങിയിട്ടില്ല... മറക്കില്ല കോൺഗ്രസ്...
#HibiEden നു ഹൃദയം നിറഞ്ഞ നന്ദി... രണ്ടു പേരേയും ഹൃദയത്തോട് ചേർത്ത് വച്ച കോൺഗ്രസ് പ്രവർത്തകർക്ക്, നാട്ടുകാർക്ക്, യുഡിഎഫ് പ്രവർത്തകർക്ക് സ്നേഹം... #congress#rahulgandhi