ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ പുതുച്ചേരിയിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി - 78 ശതമാനം. രണ്ടാമത് പശ്ചിമബംഗാളാണ് - 76.07 ശതമാനം.
38 ലോക്സഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്ന തമിഴ്നാട്ടിൽ 72 ശതമാനം വോട്ട് രേഖപ്പെടുത്തി. മണിപ്പൂർ - 74.34, അസാം -73.32. ചത്തീസ്ഗഡ്- 71, ഒഡിഷ - 64, മഹാരാഷ്ട്ര - 62, കർണാടക- 61.84 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. ജമ്മു കാശ്മീരിലാണ് ഏറ്റവും കുറവ്, 43.4 ശതമാനം. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമാണ് തമിഴ്നാട്ടിൽ ഇനി വോട്ടെടുപ്പ് ബാക്കിയുള്ളത്. നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം തമിഴ്നാട്ടിൽ ഭരണത്തിലുള്ള എ.ഐ.എ.ഡി.എം.കെയ്ക്ക് നിർണായകമാണ്. അഞ്ചു സീറ്റ് ലഭിച്ചാൽ ഭരണം നിലനിറുത്താം.