ലുധിയാന : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലുകൾ ഇന്ന് നടക്കും. ലുധിയാനയിൽ ഇന്ന് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിഫൈനലിൽ പഞ്ചാബ് ഗോവയെ നേരിടും. വൈകിട്ട് മൂന്നേ മുക്കാലിന് രണ്ടാം സെമിയിൽ സർവീസസ് കർണാടകയെ നേരിടും.
സോണൽ യോഗ്യതാ റൗണ്ടിൽ വിജയിച്ച 10 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരളം ഇക്കുറി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.