subrahmanyan-swamy

ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പിക്ക് 180 സീറ്റ് പോലും കിട്ടാൻ സാദ്ധ്യതയില്ലെന്ന് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. ബി.ജെ.പി തനിച്ച് ഇരുന്നൂറിലേറെ സീറ്റുകൾ നേടുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷകൾ കതർത്താണ് സുബ്രഹ്മണ്യൻ സ്വാമിയുടെ നിരീക്ഷണം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്ന രാമക്ഷേത്രം നിർമ്മിക്കും എന്ന വാഗ്ദാനം നിറവേറ്റാൻ കഴിയാത്തതാണ് ബി.ജെ.പിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

രാമക്ഷേത്രത്തിന്റെ കാര്യത്തിൽ അയോദ്ധ്യയിലെ വോട്ടർമാർ നിരാശയിലാണ്. ബി.ജെ.പിക്ക് 180 സീറ്റ് പോലും കിട്ടാതിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഈ പ്രശ്‌നം മനസിലാക്കാനും അതിനെ മറികടക്കാനുമുള്ള പ്രചരണങ്ങൾക്ക് പാർട്ടി തയ്യാറാകണമെന്നും സ്വാമി ട്വിറ്ററിൽ ആവശ്യപ്പെട്ടു. അയോദ്ധ്യകേസിൽ സുപ്രീം കോടതി നിയമിച്ച മദ്ധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസം തന്നെയാണ് ബി.ജെ.പി 180 സീറ്റ് നേടില്ല എന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്.

While in Ayodhya and meeting visitors I learn the feeling of being let down on Ram Temple i is very strong. If that decides the vote then we will not cross 180 seats. In the campaign this must be addressed and disappointment overcome.

— Subramanian Swamy (@Swamy39) April 17, 2019