തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി നടനുമായ സുരേഷ് ഗോപിക്ക് വോട്ടഭ്യർത്ഥിച്ച് ഒരു അഡാറ് ലൗവിലെ നായിക പ്രിയ വാര്യർ. തൃശൂരിലെ ലുലു കൺവൻഷന്‍ സെന്ററില്‍ വെച്ച് നടന്ന 'സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ പങ്കെടുത്താണ് പ്രിയ വാര്യർ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
നേരത്തെ നടൻ ബിജു മോനോനും സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം സിനിമാ താരങ്ങൾ പരസ്യമായി തനിക്ക് പിന്തുണ നൽകാത്തത് അവർക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുൻപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ലുലു കൺവെൻഷൻ സെന്ററിൽ വച്ച് തന്റെ അഭിപ്രായം വെട്ടിതുറന്ന് പറയുകയാണ് ബിജു മേനോൻ ചെയ്തത്. നേരത്തെ ശബരിമല വിഷയത്തിൽ പ്രിയ വാര്യർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ പോകാൻ വ്രതമനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാൻ കഴിയില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങൾ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണെന്നുമായിരുന്നു അന്ന് ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. ബിജു മേനോനൊപ്പം സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സുരേഷ് ഗോപിക്ക് വിജയാശംസകൾ നേരാനെത്തി.