ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ലൈംഗികത അനിവാര്യമാണ്. ലൈംഗികത അനുഭൂതിയാണെന്ന് പറയുമെങ്കിലും പലർക്കും ഇത് മടുപ്പിക്കുന്ന അനുഭവമാണ്. പരസ്പരം ആശയ വിനിമയം ഇല്ലാതെ പങ്കാളിയെ ആക്രമിക്കുന്നതോ, മനസിലാക്കാതെയുള്ള ലൈംഗിക ബന്ധം അവസാനിപ്പിക്കണം. നിങ്ങൾക്ക് സന്തോഷം നൽകില്ലെന്ന് മാത്രമല്ല പരസ്പരം ബന്ധം തന്നെ തകിടം മറിയുകയും ചെയ്യും. സാഡിസങ്ങൾകിടപ്പറയില്‍ ഒഴിവാക്കിയില്ലെങ്കില്‍ ദാമ്പത്യം തകരാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ട.
പല്ലുകൊണ്ടും നഖം കൊണ്ടും പങ്കാളിയെ മുറിവേല്‍പ്പിക്കുന്ന ചിലരുണ്ട്. ഭാര്യയുടെ സ്തനം കടിച്ചുമുറിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഇതൊക്കെ സെക്സിനെ വേദനാജനകമാക്കും. എന്നാൽ സുഖമുള്ള നോവുകൾ കിടപ്പറയിൽ നല്ലതാണ്. ചുംബനത്തിനും ബാഹ്യലീലകൾക്കൊന്നും മുതിരാതെ നേരിട്ട് കാര്യത്തിലേക്ക് കടക്കുന്നവരുമുണ്ട്. എന്നാൽ ആമുഖ ലീലകളില്ലാതെ ലിംഗ പ്രവേശനം വേദനാജനകമായിരിക്കും. ചുംബനവും തലോടലുമൊക്കെ കൊതിക്കാത്തവരുണ്ടാകില്ല.
അതു പോലെ ‘പുരുഷൻ മുകളിലുള്ള പൊസിഷൻ ’ വേണമെന്ന് ആഗ്രഹിക്കുന്നവർ ഭാര്യയുടെ ശരീരത്തിന് അമിതഭാരം താങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണം. കാലുകളിലോ ഇരു കൈകളും കുത്തിയോ ഉള്ള രീതിയിൽ സുഗമമായ ലിംഗപ്രവേശം സാധ്യമാണ്.
ദിവസവും ഓരോ പൊസിഷന്‍, ഓരോ രീതി എന്ന പരീക്ഷണങ്ങളൊക്കെ ആകാമെങ്കിലും അമിതമായാൽ അമൃതും വിഷമാകും എന്നോർക്കുക. പങ്കാളിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്ന പൊസിഷനുകളും രീതികളും പ്രയോഗിക്കുക. സ്ഖലനം കഴിഞ്ഞാലുടനെ തിരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനോട് ഭാര്യക്ക് അത്ര വലിയ പ്രിയം തോന്നണമെന്നില്ല.