saritha-s-nair

അമേത്തി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ സരിത എസ് നായർ അമേത്തിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമീപനം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനാണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതെന്ന് സരിത മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സരിത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി മെയിലുകളും ഫാക്സുകളും അയച്ചിരുന്നെന്നും. എന്നാൽ ഒരിക്കൽ പോലും തനിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും സരിത പറഞ്ഞിരുന്നു. കേരളത്തിലെ സ്ത്രീകളോട് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന സമീപനം ജനങ്ങൾക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും സരിത വ്യക്തമാക്കി.

എന്നാൽ എറണാകുളത്തും വയനാട്ടിലും മത്സരിക്കുവാൻ നേരത്തെ നാമനിർദേശ പത്രിക നൽകിയെങ്കിലും പത്രിക തള്ളപ്പെടുകയാണ് ഉണ്ടായത്. സോളാർ കേസുമായി ബന്ധപ്പെട്ട് കേസുകളിൽ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളിയത്.