വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ഇതിലും ഗുണകരമാണ് രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത്. ഇതിലൂടെ മികച്ച ആരോഗ്യവും ശരീരത്തിന് ഊർജ്ജവും നേടാം. വയറിനെ ബാധിക്കുന്ന പലതരം അസുഖങ്ങൾക്കുള്ള പ്രതിവിധിയുമാണിത്. മികച്ച ദഹനശേഷിയും നേടിയെടുക്കാം.
തലവേദന ശമിപ്പിക്കാനും കുടൽ വൃത്തിയാക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്. അപചയപ്രക്രിയ ശക്തിപ്പെടുത്തി തടിയും കൊഴുപ്പും കുറയ്ക്കും. ശരീരത്തിൽ കൂടുതൽ രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടും. അമിതവണ്ണം കുറയ്ക്കാനുള്ള മികച്ച വഴിയാണിത്. ചർമത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യാൻ ഇതിലും മികച്ചൊരു മാർഗമില്ല. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ തിളക്കമുള്ളതും യൗവനം പ്രസരിക്കുന്നതുമായ ചർമം നേടാം. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത്. ഇളം ചൂടുവെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്. രണ്ടോ മൂന്നോ ഗ്ളാസ് വെള്ളം കുടിക്കാം.