joy-mathew

രാഷ്ട്രീയ നേതാക്കൾക്ക് ക്ഷമ എന്ന ശീലം അത്യാവശ്യമാണെന്നും, ആ നല്ല ഗുണം ആവോളമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്നും ജോയ് മാത്യു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ പത്തനംതിട്ടയിലെത്തിയ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിൽ കോൺഗ്രസ് പി.ജെ.കുര്യന് വീഴ്ച സംഭവിച്ചത് എടുത്ത് കാട്ടിയാണ് രാഹുലിന്റെ ക്ഷമാശീലത്തെ കുറിച്ച് ജോയ് മാത്യു പറയുന്നത്. കുര്യന്റെ പ്രസംഗ പരിഭാഷയിൽ പിഴവ് വന്നപ്പോളും അതിൽ ഒട്ടും അനിഷ്ടം രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ മുഖ ഭാവം കണ്ടാൽ മനസിലാവും. ഇതിൽ സംശയമുണ്ടെങ്കിൽ രാഹുലിന്റെ സ്ഥാനത്ത് കേരളത്തിലെ ചില നേതാക്കൻമാരെ വച്ച് നോക്കുവാനും അദ്ദേഹം ആവശ്യപ്പെടുന്നു.

എന്നാൽ ഫേസ്ബുക്കിൽ ജോയ്മാത്യു എഴുതിയ ഈ കുറിപ്പിൽ കമന്റ് ചെയ്തവർ അധികവും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പേരാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ചില കമന്റുകളിൽ ജോയ് മാത്യു മറുപടിയും നൽകിയിട്ടുണ്ട്.

fb