sabumon

വടകര : എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ജയരാജന് വേണ്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കാനെത്തിയ നടൻ സാബുമോൻ ഏവരേയും ഞെട്ടിച്ചു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തുടർന്ന് മോദിയുടെ ഭരണനേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെയാണ് സാബുമോൻ മോദിയെ ട്രോളുകയായിരുന്നുവെന്ന് വേദിയിലും സദസിലുമുണ്ടായിരുന്നവർക്ക് മനസിലായത്. ലോകത്തിന് തന്നെ ഭീഷണിയായ ആഗോളതാപനം കുറയ്ക്കാൻ മോദി സഹായിച്ചു കാരണം ഇത്തരത്തിലുള്ള ബുദ്ധി നരേന്ദ്ര മോദിയ്ക്കല്ലാതെ വേറെ ആർക്കും വരത്തില്ല, അടുക്കളയിൽ ആഹാര പാചകം നിർത്തിച്ചിട്ട് ആഗോളതാപനത്തിനായി കോൺട്രിബ്യൂട്ട് ചെയ്ത ആളാണ് നരേന്ദ്ര മോദിയെന്നും സാബു മോൻ പറയുന്നു.

ഇത് കൂടാതെ മോദി സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്ന നോട്ട് നിരോധനത്തിനേയും ജിഎസ്ടിയേയും പ്രസംഗത്തിൽ സാബുമോൻ കണക്കറ്റ് കളിയാക്കുകയും ചെയ്തു.